ചെര്‍ക്കള: ജില്ലാ ഭരണസംവിധാനവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന്റെ ഉദ്ഘാടനം ചെര്‍ക്കള ജിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള വിശിഷ്ടാതിഥിയായി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും അസി. എഡിറ്റര്‍ എ.പി. ദില്‍ന നന്ദിയും പറഞ്ഞു.